ചരിത്ര പ്രസിദ്ധമായ പുളിയംപുള്ളി നമ്പൂതിരി മഠം സ്ഥിതി ചെയ്യുന്നത് തൃശൂര്‍ ജില്ലയില്‍ തൃപ്രയാര്‍ ക്ഷേത്രത്തിന് 4 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗം വലപ്പാട് ഗ്രാമത്തിലാണ്. കാളിദേവിയും വിഷ്ണുമായയും ചാത്തന്‍ സ്വാമിയും തുല്യ പ്രാധാന്യമായി ആരാധിച്ചു പോരുന്നു . പൂര്‍വ്വികമായി മൂത്തശ്ശന്‍മാരാല്‍ സേവിച്ച് വന്ന ക്ഷേത്രമാണിത്.
ഒരു പരീക്ഷണവേളയില്‍ രാജാവിന് കര്‍ക്കിടക അമാവാസി നാളില്‍ രാത്രി 12 മണിക്ക് നീലാകാശത്ത് നിലാവ് ഒഴുകി നില്‍ക്കുന്ന രണ്ട് പൂര്‍ണ്ണ ചന്ദ്രന്മാരെ കാണിച്ച് ദൈവ വിശ്വാസികളെ മുഴുവന്‍ ആദ്ധ്യാത്മിക സത്തയില്‍ പുളകചാര്‍ത്തണിയിച്ച പുളിയംപുള്ളി നമ്പൂതിരി ഭക്തഹര്‍ഷ സാന്ദ്രമായി ഇവിടെ പരിലസിക്കുന്നു .
ജാതിമതഭേദമന്യേ സര്‍വ്വര്‍ക്കും അനുഗ്രഹം നല്‍കുന്ന ക്ഷേത്രമാണിത്. വിഷ്ണു മായസേവ സ്വീകരിക്കുമ്പോഴും , ബാധ ഒഴിയുമ്പോഴും അടയാളം കാട്ടുന്നു. ചെങ്കുരുതി, കരിങ്കുരുതി, ഉരുളി കമഴ്ത്തല്‍, ഗുരുതിയടി പൂജ എന്നീ വിശേഷകര്‍മ്മങ്ങള്‍ അത്ഭുതഫലം ഉളവാക്കികൊണ്ടും നടത്തപ്പെടുന്നു. തലമുറകളായി ആര്‍ജ്ജിച്ച കര്‍മ്മസിദ്ധി സന്തോഷകരമായ അനുഭവം പ്രധാനം ചെയ്യുന്ന പുണ്യക്ഷേത്രമാണ് ശ്രീകാളി ചാത്തന്‍ മലങ്കുറത്തി പുളിയം പുള്ളി നമ്പൂതിരി മഠം.
നിർദ്ദേശങ്ങൾക്ക് ഫോൺ മുഖേന ബന്ധപ്പെടാവുന്നതാണ് .
കെ സി സുനിൽ
മഠധിപതി
ശ്രീകാളി ചാത്തൻ മലങ്കുറത്തി പുളിയം പുള്ളി നമ്പൂതിരി മഠം
പി .ഒ. വല പ്പാട് ബീച്ച് - 680 567 , തൃ ശൂർ ജില്ല, കേരള
ഫോൺ : 0487 2392111 , 0487 2397021
Copyright@ 2017 | Designed by Comcube International