കൊല്ലം തോറും ബ്രഹ്മ വെള്ളാ ട്ടും തിറ മഹോ ത്സവവും കുംഭ മാസത്തിൽ 4 ദിവസമായി ആഘോഷിക്കുന്നു .
പുളിയംപുള്ളി നമ്പൂതിരിക്കും ഭഗവതിക്കും പ്രാധാന്യം
ഉപാസന കാലം മുതൽ കാലം ചെയ്ത നാൾ വരെ ശ്രീ ഭഗവതിയെ നേരിൽ കണ്ടു കൊണ്ടിരിക്കുന്ന തപശ്ചര്യ വര്യനായ ശ്രീ പുളിയം പുള്ളി നമ്പൂതിരിക്കും , ഭഗവതിക്കും വിശേഷാൽ പൂജ നടത്തി അമൃത ജ്യോതി കൊളുത്തി ഉത്സവം തുട ക്കമിടുന്നു. അദ്ധ്യാത്മിക സത്തയിൽ പുളകച്ചാർത്തണിഞ്ഞ പുളിയം പുള്ളി നമ്പൂതിരിക്ക് അന്നേ ദിവസം പകൽ ശ്രീ കലർന്ന രൂപക്കളവും ഭഗവതിക്ക് സത്സംഗ ശ്രീ ചക്ര കളവും ദേവീ മാഹാത്മ്യം ഭക്തി പൂർവ്വം ആലേഖനം ചെയ്ത തോറ്റം പാട്ടും ഉണ്ടായിരിക്കുന്നതാണ്.
മഹാശക്തി കാളി ദേവിക്ക് ഉത്സവം
രാവിലെ 4 മാണി മുതൽ മഹാ ഗണപതി ഹോമവും കലാശാഭിഷേകവും 8 മണിക്ക് ശീവേലിയും 2 മണിക്ക് എഴുന്നള്ളി പ്പ് കൂട്ടി എഴുന്നള്ളിപ്പ് .. എഴുന്നള്ളിപ്പിന് അണിനിരക്കുന്ന ആനകൾ വഴിപാടുകളാണ്. ഐതീഹ്യ പൂർവ്വം നടത്തുന്ന ഉത്സവ ചടങ്ങുകൾ പരിപൂർണ്ണ ഭക്തി സാന്ദ്രത കലർന്നതും ചരിത്ര സേവസ്തുതകൾക്ക് ആധാരമായും നിർവ്വഹിക്കുന്നതാണ്,. എ ത്ര ശക്തമായ ശത്രുദോഷവും ആഭിചാര ബാധകളും വിശിഷ്യാ ചൊവ്വാ ദോഷവും അടയാളം കാണിച്ചു മാറ്റുന്ന ഗുരുതി , അടിപൂജ അന്നത്തെ വിശേഷാൽ ചടങ്ങിൽ പെടുന്നതാണ് . വൈകിട്ട് 6 .30 ന് കരിമരുന്നു പ്രയോഗം, ഉത്സവ മേള ങ്ങളും , ദീപാരാധനയും യഥാവിധി പോലെ നടത്തുന്നതുമാണ് .
ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിക്ക് ബ്രഹ്മ വെള്ളാട്ടും തിറ മഹോത്സവവും
ആരാധന മണ്ഡലത്തിലെ ഉജ്ജ്വല തേജസായ അധൃഷ്യ അത്ഭുത ശക്തിയായ ഭക്ത ൻറെ കൂപ്പുകരങ്ങളിൽ അമൃത ധാര പോലെ ഒഴുകി വന്ന് അനുഗ്രഹത്തിന്റെ പാലപ്പൂ കുളിർ തെന്നൽ വാരി വിതറുന്ന ക്ഷിപ്ര പ്രസാദ വരമരുളി അനുഗ്രഹിക്കുന്ന ഭക്തന്റെ അക്ഷയ ചൈതന്യ നിധിയായ ചാത്തൻ സ്വാമിയുടെ മഹോത്സാവം .
രാത്രി 7 .30 ന് എഴുന്നള്ളിപ്പ് താലങ്ങളും വിവിധ മേളങ്ങളും വർണ്ണ പകിട്ടാർന്ന ചടങ്ങുകളെ അകമ്പടി സേവിക്കുമ്പോൾ , തിറയാട്ടം, , കാവടിയാട്ടം ,, കുറത്തി യാട്ടം , മയൂര നൃത്തം , രാമായണ വേഷങ്ങൾ , തിറ വേഷങ്ങൾ , പാന കളി മുതൽ ഭക്തർക്ക് ഇഷ്ടവും ഭക്തിയും പകരുന്ന ദൃശ്യങ്ങൾ ഉത്സവം തിമിർക്കുമ്പോൾ
കർപ്പൂര ധൂമങ്ങളും താല ധൂമങ്ങളും അഷ്ടദിക്ക് പാലകരുടെ സാന്നിദ്ധ്യ ത്തിൽ ചക്ര വാളം പങ്കിടുന്നു . എന്തൊരു അനഘവും അസുലാസുലഭവുമായ നിമിഷങ്ങൾ ദേവതകൾ വീക്ഷിക്കുന്നു എന്ന് ഐതിഹ്യവും ഉത്‌ഘോഷിക്കുന്ന ഉത്സവ ചടങ്ങുകളിൽ പ്രധാനമായത് .
മലങ്കുറവൻ, കുറത്തി , മലനായാടി എ നീ ദേവതകൾക്ക് കളങ്ങൾ. പ്രത്യേകം സജ്ജമാക്കുന്ന മെയ്യടി പൂജകൾ ,
Copyright@ 2017 | Designed by Comcube International