വിഷ്ണുമായ

ശ്രീകാളി ചാത്തൻ

കലിയുഗ സംരക്ഷണത്തിനായി അവതാരപ്പിറവി കൊണ്ട ധർമ്മ ശാസ്താവിനേയും ശ്രീമുരുകനേയും വിഘ് നേശ്വര നേയും പോലെ പ്രപഞ്ച നന്മക്കായ് കിട്ടിയ വരദാനമാണ് ഭഗവാൻ ശ്രീ വിഷ്ണുമായ .

തേടി എത്തുന്ന തന്റെ ഭക്തർക്ക് അഭീഷ്ട വരങ്ങൾ പ്രദാനം ചെയ്തു കൊണ്ട് പുളിയംപുള്ളി നമ്പൂതിരി മഠംത്തിൽ ഭഗവാൻ ശ്രീ വിഷ്ണുമായ കലികാല സങ്കല്പമായ മഹിഷത്തിൽ കുടി കൊള്ളുന്നു .

ശ്രീ പരമേശ്വരനും ദേവി പാർവ്വതിയും സംഗമിച്ചു വരദാനമായി ലഭിച്ച ശ്രീ വിഷ്ണുമായയുടെ അവതാരപ്പിറവിക്ക് പിന്നിലും ഒരു വലിയ നിയോഗം തന്നെ ഉണ്ട് . പാർവ്വതി ദേവിയുടെ അതീവ ഭക്തയായിരുന്ന കൂളീവാത എന്ന മലയ പെൺ കൊടി ദേവിയുടെ മുന്നിൽ എന്നും പ്രാർത്ഥിക്കുമായിരുന്നു . ശിവ ചൈതന്യത്തെ ഉൾകൊള്ളുന്ന ദേവിയുടെ ശക്തി കൂളീവാതയുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും നിയോഗത്താൽ ഒരു കുഞ്ഞു പിറവി കൊള്ളൂകയും ചെയ്തു.

അവതാര ലക്‌ഷ്യം പൂർത്തിയാകും വരെ കുഞ്ഞിനെ കൂളിവാകയ്ക്കു വരമായി നൽകി ശിവശക്തി കൈലാസത്തിലേക്ക് മടങ്ങി. .ശിവ നന്ദന എന്ന ആ കുഞ്ഞു തന്റെ മാതാപിതാക്കൾ കൈലാസനാഥനും ശ്രീ പാർവ്വതി ദേവിയുമാണെന്ന സത്യം തിരിച്ചറിയുകയും കൈലാസത്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. എന്നാൽ സ്വന്തം രൂപത്തിൽ കൈലാസത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ ശിവാനന്ദന വിഷ്ണു രൂപം മായയാൽ ധരിച്ചു. അങ്ങനെ കലികാല ദോഷത്തിൽ നിന്നും രക്ഷ നൽകുന്ന ശിവാനന്ദന വിഷ്ണു മായ എന്ന പേരിൽ അറിയപ്പെട്ടു .